Foot Ball Top News

പ്രീമിയർ ലീ​ഗിൽ റെക്കോഡ് നേട്ടവുമായി സെർജിയോ അഗ്യൂറോ

February 8, 2020

author:

പ്രീമിയർ ലീ​ഗിൽ റെക്കോഡ് നേട്ടവുമായി സെർജിയോ അഗ്യൂറോ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ജനുവരി മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം സെർജിയോ അ​ഗ്യൂറോയ്ക്ക്. ഏറ്റവുമധികം തവണ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം നേടുന്ന താരമെന്ന റെക്കോർഡ് ഇതോടെ അ​ഗ്യൂറോ സ്വന്തമാക്കി. ഏഴാം തവണയാണ് അർജന്റൈൻ താരമായ അ​ഗ്യൂറോ ഈ നേട്ടത്തിലെത്തുന്നത്.

ജനുവരി മാസത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കായി മൂന്ന് പ്രീമിയർ ലീ​ഗ് മത്സരങ്ങളിൽ നിന്ന് ആറ് ​ഗോളുകളാണ് അ​ഗ്യൂറോ നേടിയത്. ഇതിൽ ഒരു ഹാട്രിക്കും ഉൾപ്പെടും. ഈ ​ഗോൾവേട്ടയിലൂടെയാണ് ലിവർപൂൾ താരങ്ങളായ അലിസൻ ബെക്കർ, ജോർദാൻ ഹെൻഡഴ്സൻ, ലെസ്റ്ററിന്റെ അയോസ പെരസ് തുടങ്ങിയവരെ പിന്നിലാക്കി അ​ഗ്യൂറോ പുരസ്കാരത്തിന് അർഹനായത്.

ആറ് തവണ ഈ പുരസ്കാരം നേടിയ ഇം​ഗ്ലീഷ് താരങ്ങളായ ഹാരി കെയിൻ, സ്റ്റീവൻ ജെറാർഡ് എന്നിവരെയാണ് അ​ഗ്യൂറോ മറികടന്നത്. 2013 ഒക്ടോബറിലാണ് ആദ്യമായി അ​ഗ്യൂറോ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാര നേട്ടം കരസ്ഥമാക്കിയത്.

Leave a comment