മഴ : ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് രണ്ടാം ഏകദിനം വൈകുന്നു
ഇംഗ്ളണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടാം ഏകദിന മൽസരം മഴ മൂലം വൈകുന്നു. ഇന്ന് കിംഗ്സ്മീഡ് ക്രിക്കറ്റ് മൈതാനത്ത് ആണ് മൽസരം നടക്കേണ്ടത്. മൂന്ന് മത്സരങ്ങൾ ഉള്ള പാരമ്ബരയിൽ ആദ്യ മൽസരം ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക മികച്ച പ്രകടനമാണ് നടത്തിയത്. നായകൻ ഡി കോക്കിൻറെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
മഴ മൂലം ഗ്രൗണ്ടിൽ വെള്ളം നിറഞ്ഞ് നിൽക്കുകയാണ്. ഗ്രൗണ്ടിലെ വെള്ളം മാറി, പിച്ചിലെ നനവ് മാറിയെങ്കിൽ മാത്രമേ മൽസരം ആരംഭിക്കാൻ കഴിയു. ടെസ്റ്റ് പരമ്പരയിൽ 4-1ന് തോറ്റ ദക്ഷിണാഫ്രിക്ക വലിയ തിരിച്ചുവരവാണ് ഏകദിനത്തിൽ നടത്തിയത്. ബാറ്റിങ്ങിലും മോഡലിംഗിലും അവർക്ക് മികവ് പുലർത്താൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. ഡി കോക്കിന്റെ ക്യാപ്റ്റന്സിയിൽ വിജയിച്ച അവർ ഇന്ന്കൂടി ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.






































