Cricket Top News

ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ കുൽദീപിനെയും, ചഹലിനെയും ഒരുമിച്ച് കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം

February 7, 2020

author:

ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ കുൽദീപിനെയും, ചഹലിനെയും ഒരുമിച്ച് കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം

ഓക്‌ലൻഡിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിനെ നേരിടുമ്പോൾ ഇന്ത്യൻ ടീമിൽ റിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹാൽ എന്നിവരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് അറിയിച്ചു. ആദ്യ ഏകദിനത്തിൽ ചഹലിനെ ഉൾപ്പെടുത്തിയിരുന്നില്ല. കുൽദീപ് ടീമിൽ ഉണ്ടായിരുന്നു, രണ്ട് വിക്കറ്റ് നേടുകയും ചെയ്തു. എന്നാൽ 84 റൺസ് ആണ് താരം ആദ്യ ഏകദിനത്തിൽ വഴങ്ങിയത്. കുൽദീപും ചഹാലും 2018ൽ ഒരുമിച്ച് എത്തിയപ്പോൾ മികച്ച പ്രകടനമാണ് നടത്തിയത്. “രണ്ട് സ്പിന്നർമാരും ഒരുമിച്ച് കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു – കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹാൽ,” സ്റ്റാർ സ്പോർട്സിൽ ഹർഭജൻ പറഞ്ഞു.

ഇവരെ ഉൾപ്പെടുത്തിയാൽ മിഡിൽ ഓവറുകളിൽ വിക്കറ്റ് നേടാൻ സഹായിക്കുമെന്നും, അതിനാൽ രണ്ട് സ്പിന്നർമാരും ഒരുമിച്ച് കളിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു. കേദാർ ജാദവിനെ വിട്ട് ഒരു അധിക സ്പിന്നറെ എടുക്കുന്നത് നല്ലതാണെന്നും ഹർഭജൻ പറഞ്ഞു. കഴിഞ്ഞ വർഷം തുടക്കത്തിൽ ഓസ്‌ട്രേലിയക്കെതിരെ നാഗ്പൂരിൽ നടന്ന രണ്ടാം ഏകദിന മൽസരത്തിലാണ് ജാദവ് അവസാന അന്താരാഷ്ട്ര വിക്കറ്റ് നേടിയത് എന്നത് ശ്രദ്ധേയമാണ്. അതിനുശേഷം, താൻ കളിച്ച 16 ഏകദിനങ്ങളിൽ 9 ലും പന്തെറിയാൻ അദ്ദേഹത്തിന് കഴിഞ്ഞു, പക്ഷേ ഒരു വിക്കറ്റ് പോലും നേടാനായില്ല.

Leave a comment