പാകിസ്ഥാൻ ബംഗ്ളാദേശ് ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടകകമാകും
പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ന് റാവൽപിണ്ടിയിൽ നടക്കും. റാവൽപിണ്ടിയിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ 10:30ന് ആദ്യ ടെസ്റ്റിന് തുടക്കമാകും.ബംഗ്ലാദേശിന്റെ പാകിസ്ഥാൻ പര്യടനത്തിന്റെ രണ്ടാം ഭാഗത്തിനാണ് ഇന്ന് തുടക്കമാകുന്നത്. മൂന്ന് മത്സരങ്ങളുള്ള ടി 20 പരമ്പര കഴിഞ്ഞ മാസം 2-0 ന് പാകിസ്ഥാൻ ജയിച്ചിരുന്നു. മൂന്നാം മത്സരം മഴ മൂലം നടന്നിരുന്നില്ല. മോമിനുക് ഹക്കിന്റെ നേതൃത്വത്തിലുള്ള സന്ദർശകർ ടെസ്റ്റ് പരമ്പര ജയിക്കാൻ എത്തുമ്പോൾ പരിചയസമ്പന്നനായ മുഷ്ഫിക്കർ റഹിമിനെ അവർക്ക് നഷ്ടമായി. പാകിസ്ഥാൻ പര്യടനത്തിനില്ല എന്ന നേരത്തെ അറിയിച്ചതിനാൽ നൗ താരത്തെ ടീമിൽ ഉൾപ്പെടുത്താഞ്ഞത്.

16 വർഷങ്ങൾക്ക് ശേഷമാണ് ബംഗ്ലാദേശ് പാകിസ്ഥാനിൽ ടെസ്റ്റ് കളിക്കുന്നത്. താരതമ്യേനെ പാകിസ്ഥാൻ ടീം ആണ് ശക്തം. മുഹമ്മദ് അബ്ബാസ്, ഷഹീൻ ഷാ അഫ്രീദി എന്നിവരാണ് പാകിസ്ഥാൻ ബൗളിങ്ങ് നിര നയിക്കുന്നത്. ബിലാൽ ആസിഫ്, ഫഹീം അഷ്‌റഫ് എന്നിവരെ പാകിസ്ഥാൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.






































