കേരള പ്രീമിയർ ലീഗ്: സാറ്റ് തിരൂരിനെതിരെ കേരള പോലീസിന് തോൽവി
കേരള പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള പൊലീസിന് തോൽവി. സാറ്റ് തിരൂര്‍ ആണ് കേരള പോലീസിനെ തോൽപ്പിച്ചത്. കേരള പോലീസിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് സാറ്റ് തിരൂർ പോലീസിനെ തോൽപ്പിച്ചത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് രണ്ട് ഗോളുകളും പിറന്നത്.
ഒന്നാം പകുതിയിൽ രണ്ട് ടീമുകളും ഡിഫൻസ് മുൻനിർത്തിയാണ് കളിച്ചത്. അതിനാൽ തന്നെ രണ്ട് ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. പിന്നീട് രണ്ടാം പകുതിയിൽ ട്രാക് മാറ്റിയ സാറ്റ് തിരൂർ 49ആം മിനിറ്റിൽ ആദ്യ ഗോൾ നേടി. കമാര ആണ് ആദ്യ ലീഡ് തിരൂരിന് നേടിക്കൊടുത്തത്. പിന്നീട് മത്സരം അവസാനിക്കാൻ അഞ്ച് മിനിറ്റ് ബാക്കി നിൽക്കെ സാറ്റ് തിരൂർ രണ്ടാം ഗോൾ നേടി. റിഷാദ് പി പി ആണ് രണ്ടാം ഗോൾ നേടിയത്.






































