കാട്ടുതീയിൽ അകപ്പെട്ട ഓസ്ട്രേലിയക്ക് സഹായ ഹസ്തം : ടി 10 സൂപ്പര്‍ പോരാട്ടം ഞായറാഴ്ച
മെൽബണിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇതിഹാസ താരങ്ങളായ വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറയും ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങുമെല്ലാം അണിനിരക്കുന്ന ടീമുകള്‍ തമ്മില്‍ ടി10 മത്സരം ഫിബ്രുവരി 9 ഞായറാഴ്ചയാണ് നടക്കാനിരിക്കുന്നത്. മുന്‍ കളിക്കാരുടെ വലിയ നിരതന്നെ ഈ പ്രദര്‍ശന മത്സരത്തില്‍ അണിനിരക്കും.
ഓസ്ട്രേലിയയില്‍ ഉണ്ടായ കാട്ടുതീയില്‍ കോടികളുടെ നാശനഷ്ടങ്ങളാണുണ്ടായത്. ഒട്ടേറെ ജീവജാലങ്ങള്‍ക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. കാട്ടുതീ റിലീഫ് ഫണ്ടിലേക്കായാണ് മുന്‍ കളിക്കാരുടെ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. റിക്കി പോണ്ടിങ്ങും ആദം ഗില്‍ക്രിസ്റ്റും നയിക്കുന്ന ടീമുകള്‍ തമ്മിലാണ് ഏറ്റുമുട്ടുക.






































