ഐഎസ്എൽ: ജംഷഡ്‌പൂരിനെതിരെ മുംബൈ സിറ്റിക്ക് ജയം
ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ് സി ജംഷഡ്‌പൂരിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ ജയിച്ചത്. ഇഞ്ചുറിടൈമിലെ ഗോളിലാണ് മുംബൈ വിജയം സ്വന്തമാക്കിയത്. ഒരു ഗോളിന് ജംഷഡ്‌പൂർ മുന്നിൽ നിന്നതിന് ശേഷമാണ് മുംബൈ മുംബൈ മികച്ച പ്രകടനത്തിലൂടെ വിജയം സ്വന്തമാക്കിയത്. മുംബൈ രണ്ട് ഗോളുകളും രണ്ടാം പകുതിയിൽ ആണ് നേടിയത്. ജയത്തോടെ മുംബൈ പ്ലേ സ്ഥാനം വീണ്ടും ഉറപ്പിച്ചു. നിലവിൽ 16 കളികളിൽ നിന്ന് 26 പോയിന്റാണ് മുംബൈക്ക് ഉള്ളത്.
മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജംഷഡ്‌പൂർ ആദ്യ ഗോൾ നേടി. നോയെ അക്കോസ്റ്റയിലൂടെ ആണ് അവർ ആദ്യ ഗോൾ നേടിയത്. പിന്നീട് ഉണർന്ന് കളിച്ച മുംബൈ ഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആദായ പകുതിയിൽ ഒരു ഗോളിൻറെ ലീഡ് നേടിയ ജംഷഡ്‌പൂരിനെതിരെ രണ്ടാം പകുതിയിൽ അറുപതാം മിനിറ്റിൽ മുംബൈ ആദ്യ ഗോൾ നേടി. അമിനെ ഛേര്മിത്രി ആണ് ആദ്യ ഗോൾ നേടിയത്. സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പിച്ച മത്സരത്തിൽ ഇഞ്ചുറിടൈമിന്റെ രണ്ടാം മിനിറ്റില്‍ ബിദ്യാനന്ദ സിംഗ് മുംബൈക്ക് വേണ്ടി വിജയ ഗോൾ നേടി.






































