അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ : ഇന്ത്യാ ബംഗ്ലാ പോരാട്ടം
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഞായറാഴ്ച ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. സെമിയിൽ ബംഗ്ലാദേശ് ആറ് വിക്കറ്റിന് ന്യൂസിലൻഡിനെ തോൽപ്പിക്കുകയായിരുന്നു. പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 211 റണ്ണെടുത്തു. ബംഗ്ലാദേശ് 44.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 215 റൺ കണ്ടെത്തി. സെഞ്ചുറി നേടിയ മുഹമ്മദുൽ ഹസൻ ജോയിയാണ് (100) കളിയിലെ താരം. ആദ്യമായാണ് ബംഗ്ലാദേശ് ലോകകപ്പ് ഫൈനലിലെത്തുന്നത്. ഇന്ത്യ ഇത് ഏഴാംതവണയാണ് ഫൈനൽ അർഹത നേടിയത്. ഇന്ത്യ നാലുതവണ ജേതാക്കളാവുകയും രണ്ടുപ്രാവശ്യം റണ്ണറപ്പാവുകയും ചെയ്തിട്ടുണ്ട്.






































