ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്
ഇംഗ്ളണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടാം ഏകദിന മൽസരം ഇന്ന് കിംഗ്സ്മീഡ് ക്രിക്കറ്റ് മൈതാനത്ത് നടക്കും. ഇന്ന് ഇന്ത്യൻ സമയം 4:30ന് ആണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങൾ ഉള്ള പാരമ്ബരയിൽ ആദ്യ മൽസരം ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക മികച്ച പ്രകടനമാണ് നടത്തിയത്. നായകൻ ഡി കോക്കിൻറെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
ടെസ്റ്റ് പരമ്പരയിൽ 4-1ന് തോറ്റ ദക്ഷിണാഫ്രിക്ക വലിയ തിരിച്ചുവരവാണ് ഏകദിനത്തിൽ നടത്തിയത്. ബാറ്റിങ്ങിലും മോഡലിംഗിലും അവർക്ക് മികവ് പുലർത്താൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. ഡി കോക്കിന്റെ ക്യാപ്റ്റന്‍സിയിൽ വിജയിച്ച അവർ ഇന്ന്കൂടി ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.






































