നാല് രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള സീരീസ്, ചർച്ചക്കായി ഗാംഗുലി ഇംഗ്ലണ്ടിൽ
നാല് രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു പുതിയ സീരീസ് തുടങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇംഗ്ലണ്ടിൽ.
വെയ്ൽസ് ക്രിക്കറ്റ് ബോർഡുമായുള്ള ചർച്ചകൾക്കായാണ് ഗാംഗുലി ഇംഗ്ലണ്ടിലെത്തിയത്.
പ്രസിഡന്റായ ശേഷമാണ് ഇത്തരമൊരു ആശയം ഗാംഗുലി മുന്നോട്ടു വക്കുന്നത്.
ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകളാണ് നിലവിൽ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.
മറ്റൊരു ടീമിനെ പിന്നീട് തീരുമാനിക്കും.
ഇംഗ്ലണ്ട് , ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡുകൾ ഈ ആശയത്തിന് അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്.