ഐഎസ്എൽ: പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്ന് മുംബൈ ജംഷഡ്‌പൂരിനെ നേരിടും
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ എഴുപത്തിയഞ്ചാം മൽസരത്തിൽ ഇന്ന് മുംബൈ ജംഷഡ്‌പൂരിനെ നേരിടും. ഇന്ന് മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അരീനയിൽ രാത്രി 7:30ന് ആണ് മൽസരം. നാലാം സ്ഥാനത്തുള്ള മുംബൈയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. തൊട്ട് പുറകിൽ ചെന്നൈയിൻ എഫ് സി ഉള്ളതിനാൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. നിലവിൽ മുംബൈക്ക് 15 കളികളിൽ നിന്ന് 23 പോയിന്റ് ആണ് ഉള്ളത്. ജംഷഡ്‌പൂറിന് 14 കളികളിൽ നിന്ന് 16 പോയിന്റ് ആണ് ഉള്ളത്. നേരത്തെ അഞ്ച് തവണ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണ വിജയം ജംഷെഡ്പൂരിനൊപ്പമായിരുന്നു. ഒരു തവണ മാത്രമാണ് മുംബൈ വിജയിച്ചത്.

മുംബൈ തങ്ങളുടെ അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുകൾ നേടിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമാണ് അവർക്കുള്ളത്. അവസാന മൂന്ന് മത്സരങ്ങളിൽ ടീം രണ്ട് ജയങ്ങൾ നേടിയതോടെ അവരുടെ പ്രതിരോധം വളരെ ശക്തമാണെന്ന് കരുതാം. സൗദിക് ചക്രബർത്തിയും ഹൈദരാബാദ് എഫ്‌സിയിൽ ചേരാൻ ക്ലബ് വിട്ടിട്ടുണ്ട്, എന്നാൽ പ്രതിക് ചൗധരി സസ്പെൻഷനുശേഷം മടങ്ങിവരുന്നത് ഹെഡ് കോച്ച് ജോർജ്ജ് കോസ്റ്റയ്ക്ക് കൂടുതൽ ഓപ്ഷനുകൾ നൽകും.
തുടർച്ചയായ രണ്ട് തോല്വികള്ക്ക് ശേഷമാണ് ജംഷെപുർ ഇന്ന് മത്സരത്തിന് എത്തുന്നത്. പ്ലേ ഓഫ് സാധ്യത മാങ്ങായ അവർക്ക് ജയം നേരിയതോതിൽ പ്രതീക്ഷ നൽകും. ഇതുപോലുള്ള മത്സരങ്ങളിൽ പരിക്കേറ്റ തിരിയുടെ അഭാവം ടീമിന് വലിയ തിരിച്ചടിയാകും. എന്നാൽ , സെർജിയോ കാസ്റ്റൽ പരിക്കിൽ നിന്ന് തിരിച്ചെത്തിയത് ടീമിന് ശക്തി പകരും.