പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്: ഹൈദരാബാദിനെ തോൽപ്പിച്ച് പൂണെ സെമിയില്‍ പ്രവേശിച്ചു
പിബിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദിനെ ഹണ്ടേഴ്സിനെ തോൽപ്പിച്ച് പൂണെ 7 ഏസസ് സെമിയിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു പുണെയുടെ വിജയം. ആദ്യ നടനാണ് രണ്ട് മത്സരങ്ങളിലും പുണെ വിജയം സ്വന്തമാക്കി. പി വി സിന്ധു ഹൈദരാബാദിന് ജയം സമ്മാനിച്ചെങ്കിലും മറ്റ് താരങ്ങൾക്ക് വിജയം നേടാൻ കഴിയാഞ്ഞത് ടീമിന് തിരിച്ചടിയായി. ആദ്യം നടന്ന പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി ഹേന്ദ്ര സെത്തിയവാന്‍ സഖ്യം ഹൈദരാബാദ് സഖ്യമായി ബെന്‍ ലാന്, സീന്‍ വെന്‍ഡി ടീമിനെ തോൽപ്പിച്ചു. സ്കോര്‍ 15-12, 15-9.

പിന്നീട് പുരുഷ സിംഗിൾസ് ആണ് നടന്നത്. സിംഗിൾസിൽ മിഥുന് മഞ്ജുനാഥ്, പ്രിയാന്‍ഷു രജാവത്തിനെ തോൽപ്പിച്ചു. സ്കോർ: 15-11, 11-15, 15-13. മൂന്നാമത് നടന്ന വനിത സിംഗിൾസിൽ സിന്ധു ഹൈദരാബാദിന് ആദ്യ വിജയം സമ്മാനിച്ച്. റിതുപര്‍ണ ദാസിനേയാണ് അവർ തോൽപ്പിച്ചത്. സ്കോർ:15-7, 15-8. മിക്സഡ് ഡബിള്‍സില്‍ വ്ലാഡ്മിര്‍ ഇവാനോവ്, എന്‍ സിക്കി റെഡ്ഡി സഖ്യവും ഹൈരദാബാ സമ്മാനിച്ച്. പിന്നീട് നടന്ന നിർണായക മത്സരത്തിൽ പുണെ താരം ലോകീന് സൗരഭ് വര്‍മയെ തോൽപ്പിച്ച് വിജയം സ്വന്തമാക്കി. 20 പോയിന്റുമായി പുണെ മൂന്നാം സ്ഥാനത്താണ്.