Cricket Top News

സച്ചിനൊപ്പം വീണ്ടും ഇന്നിംഗ്സ് ഓപ്പണിങ്ങ് – സ്വപ്ന തുല്യമെന്ന് സെവാഗ്

February 6, 2020

author:

സച്ചിനൊപ്പം വീണ്ടും ഇന്നിംഗ്സ് ഓപ്പണിങ്ങ് – സ്വപ്ന തുല്യമെന്ന് സെവാഗ്

റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ സച്ചിൻ – സേവാഗ് ഇതിഹാസ സഖ്യം വീണ്ടും ഒന്നിക്കുന്നു.  ക്രിക്കറ്റ് ഓൾസ്റ്റാർ ടി 20 ടൂർണമെൻറിൽ 2015 ലാണ് അവസാനമായി ഇവർ ഒന്നിച്ചത്. 3919 റൺസാണ് 93 മത്സരങ്ങളിൽ നിന്നായി ഈ കൂട്ടുകെട്ട് നേടിയത്.
ലോകമെമ്പാടും റോഡ് സേഫ്റ്റിയെ സംബന്ധിച്ച് ബോധവത്കരണം നടത്താനാണ് റോസ് സേഫ്റ്റി വേഴ്ഡ് സീരീസ് ലക്ഷ്യം വക്കുന്നത്.
സച്ചിൻ തെൻഡുൽക്കർ, ബ്രയാൻ ലാറ, ബ്രെറ്റ് ലീ തുടങ്ങിയ അതികായന്മാർ സീരീസിൽ ഇറങ്ങും.

 

ഇന്ത്യ ലെജന്റ്സ്, അസ്ട്രേലിയ ലെജന്റ്സ്, ശ്രീലങ്ക ലെജന്റ്സ്, വെസ്റ്റ് ഇൻഡീസ് ലെജന്റ്സ്, എന്നീ ടീമുകൾ സീരീസിൽ പങ്കെടുക്കും.
നൂറ്റിപ്പത്താളം റിട്ടയേർസ് താരങ്ങൾ കളിക്കളത്തിലിറങ്ങും.
സച്ചിനായിരിക്കും ഇന്ത്യയെ നയിക്കുക.
ആർ പി സിംഗ്, സഹീർ ഖാൻ, അജിത് അംഗാർക്കർ എന്നിവരും ഇന്ത്യൻ ടീമിലുണ്ടാകും.
സച്ചിനൊപ്പം വീണ്ടും കളിക്കുന്നതും ബെറ്റ് ലീയെ നേരിടുന്നതും സ്വപ്നതുല്യമാണെന്ന് സെവാഗ് പറയുന്നു.

Leave a comment