Cricket Top News

രഞ്ജി ട്രോഫിയിൽ കേരളം മികച്ച നിലയിൽ

February 6, 2020

author:

രഞ്ജി ട്രോഫിയിൽ കേരളം മികച്ച നിലയിൽ

രഞ്ജി ട്രോഫിയിൽ വിദർഭയ്ക്കെതിരെ കേരളം പൊരുതുന്നു. ഇന്നലെ കളി അവസാനിച്ചപ്പോൾ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ആദ്യ ഇന്നിങ്സിൽ വിദര്ഭയെ കേരളം റൺസിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 191-3 എന്ന നിലയിലാണ്. 30 റൺസുമായി സച്ചിൻ ബേബിയും, 17 റൺസുമായി അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ. അസ്ഹറും(81), ജലജ് സക്സേനയും (30) രോഹന്‍ പ്രേമും (19) ആണ് പുറത്തായത്. വിദർഭയ്ക്ക് വേണ്ടി അക്ഷയ് രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദായ ബാറ്റിങ്ങ് ആരംഭിച്ച വിദര്ഭയ്ക്ക് വേണ്ടി ജാഫർ(57), ഗണേഷ്(58), അക്ഷയ് എന്നിവർ മിൿച പ്രകടനമാണ് നടത്തിയത്. അക്ഷയ് നടത്തിയ ചെറുത്ത് നിൽപ്പാണ് വിദര്ഭയെ 300 കടത്തിയത്. അക്ഷയ് പുറത്താകാതെ 66 റൺസ് നേടി.

Leave a comment