കുറഞ്ഞ ഓവര്‍ നിരക്ക് : ഇന്ത്യൻ ടീമിന് പിഴ
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ന്യൂസിലൻഡ് ആദ്യ ഏകദിനത്തിൽ കുറഞ്ഞ ഓവറനിരക്ക് കാരണം ഇന്ത്യൻ പിഴ വിധിച്ചു. ഹാമില്‍ട്ടണിൽ നടന്ന മൽസരത്തിൽ നിശ്ചിത സമയത്ത് ഇന്ത്യൻ ടീം നാല് ഓവറിന് പുറകിൽ ആയിരുന്നു. ഇത് കണക്കിലെടുത്തണ് പിഴ വിധിച്ചത്.ഓണ്‍ഫീല്‍ഡ് അമ്ബയര്‍മാരായ ഷോണ്‍ ഹൈഗ്, ലാങ്ടണ് റസറെ മൂന്നാം അമ്ബയര്‍ ബ്രൂസ് ഓക്സന്‍ഫോര്‍ഡ്, നാലാം അമ്ബയര്‍ ക്രിസ് ബ്രൗണ്‍ എന്നിവരുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് പിഴ വിധിച്ചത്.
മാച്ച് ഫീയുടെ 80 ശതമാനമാണ് ഇന്ത്യൻ ടീം പിഴ ആയി അടക്കേണ്ടതെന്ന് ഐസിസി അറിയിച്ചു. ഇത് രണ്ടാം താവണയാണ് ഐസിസി ഇന്ത്യൻ ടീമിന് കുറഞ്ഞ ഓവർ നിരക്കിന് പിഴ ഈടാക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ടി20 മൽസരത്തിലും ഇന്ത്യൻ ടീമിനെ പിഴ ലഭിച്ചിരുന്നു. ഐ.സി.സി പെരുമാറ്റച്ചട്ടം 2.22 വകുപ്പ് പ്രകാരമാണ് പിഴ ഈടാക്കിയിരിക്കുന്നത്. കൃത്യമായ സമയത്തല്ല ഓവർ പൂർത്തിയാക്കിയതെങ്കിൽ ഓരോ ഓവറിനും 20 ശതമാനം ആണ് പിഴ ആയി അടക്കേണ്ടത്.






































