Foot Ball Top News

ഹൈദരാബാദിനെ ഗോൾ മഴയിൽ മുക്കി എഫ് സി ഗോവ

February 6, 2020

author:

ഹൈദരാബാദിനെ ഗോൾ മഴയിൽ മുക്കി എഫ് സി ഗോവ

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിൽ ഇന്നലെ അണ്ടന്ന് ഗോവ ഹൈദരാബാദ് മൽസരത്തിൽ ഗോവയ്ക്ക് വമ്പൻ ജയം. ഇന്നലെ ഗോവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോവ ജയിച്ചത്. ഹ്യൂഗോ ബോമസ്,ഫെറാന്‍ കോറോമിനാസ് എന്നിവർ ഇരട്ട ഗോളുകൾ നേടി. മര്‍സിലിനോയാണ് ഹൈദരാബാദിന് വേണ്ടി ഗോൾ നേടിയത്. ജയത്തോടെ ഗോവ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. 16 കളികളിൽ നിന്ന് 33 പോയിന്റ് ആണ് ഗോവയ്ക്ക് ഇപ്പോൾ ഉള്ളത്. ലീഗിലെ അവരുടെ പത്താം ജയമാണ് ഇന്ന് ഗോവ നേടിയത്.

ലൊബേര ഇല്ലാതിരുന്നിട്ടും മത്സരത്തിൽ മികച്ച പ്രകടനമാണ് ഗോവ നടത്തിയത്. മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ഗോവ ആയിരുന്നു. ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമാണ് പിറന്നത്. നാല് ഗോളുകളും രണ്ടാം പകുതിയിൽ ആണ് പിറന്നത്.19ആം മിനിറ്റിൽ ബോമസ് ആദ്യ ഗോൾ നേടി. പിന്നീട് രണ്ടാം പകുതി തുടങ്ങി അമ്പതാം മിനിറ്റിൽ ഗോവ ബോമസിലൂടെ രണ്ടാം ഗോൾ നേടി. പിന്നീട് 64 ആം മിനിറ്റിൽ ഹൈദരാബാദ് ആദ്യ ഗോൾ നേടി. എന്നാൽ നാല് മിനിറ്റിനുള്ളിൽ ഗോവ മൂന്നാം ഗോൾ നേടി. വിജയം ഉറപ്പിച്ച ഗോവ മൽസരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ നാലാം ഗോളും നേടി. രണ്ട് ഗോളും, ഒരു അസിസ്റ്റുമായി ഹ്യൂഗോ ബോമസ് മിന്നും പ്രകടനമാണ് നടത്തിയത്.

Leave a comment