Foot Ball Top News

ഐഎസ്എൽ: ഗോവ ഹൈദരാബാദ് ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

February 5, 2020

author:

ഐഎസ്എൽ: ഗോവ ഹൈദരാബാദ് ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ എഴുപത്തിമൂന്നാം മൽസരത്തിൽ ഇന്ന് ഗോവ ഹൈദരാബാദിനെ നേരിടും. ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാകും ഗോവ ഇന്ന് ഇറങ്ങുക. ഇന്ന് ഗോവയുടെ ഹോം ഗ്രൗണ്ടായ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30ന് ആണ് മത്സരം.രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. രണ്ട് ടീമിലും ഓരോ മാറ്റങ്ങൾ ആണ് ഉള്ളത്. എഫ് സി ഗോവ ടീമിൽ അഹമ്മദ് ടീമിൽ ഇടം നേടിയപ്പോൾ, ഹൈദരാബാദ് ടീമിൽ നെസ്റ്റർ ഇടം നേടി.


പരിശീലകൻ ലൊബേര ഇല്ലാതെ ഗോവ ആദ്യമായി ഇറങ്ങുന്ന മത്സരമാണിത്. രണ്ട് ടീമുകളുടെയും പതിനാറാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഈ സീസണിൽ ഹൈദരാബാദ് ഇതുവരെ ഒരു കളി മാത്രമാണ് ജയിച്ചത്. പ്ലേ ഓഫിൽ നിന്ന് പുറത്തായ ഹൈദരാബാദ് ഇനി ജയങ്ങളുടെ എണ്ണം കൂട്ടി നാണക്കേട് ഒഴിവാക്കാൻ ആകും ശ്രമിക്കുക. ലീഗിൽ നേരത്തെ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം ഗോവയ്‌ക്കൊപ്പമായിരുന്നു. നിലവിൽ കൊൽക്കത്തയ്ക്കും, ഗോവയ്ക്കും ഒരേ പോയിന്റ് ആണ്. 15 കളികളിൽ നിന്ന് മുപ്പത് പോയിന്റ് ആണ് ഇരു ടീമുകൾക്കും ഉള്ളത്.

Leave a comment