51 റൺസെടുത്ത് കോഹ്ലി പുറത്ത്, മെച്ചപ്പെട്ട സോകോറിലേക്കു കുതിച്ച് ഇന്ത്യ
ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ മെച്ചപ്പെട്ട സ്കോറിലേക്ക്.
29 ഓവർ പിന്നിട്ടപ്പോൾ 157-3 എന്ന നിലയിലാണ് ഇന്ത്യ.
ഒപ്പണർമാർ ഇരുവരും അടുത്തടുത്ത് പുറത്തായെങ്കിലും കോഹ്ലി ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.
എന്നാൽ 51 റൺസ് നേടി കോഹ്ലി പുറത്താവുകയായിരുന്നു.
ഇഷ് സോധിയാണ് കോഹ്ലിയെ പുറത്താക്കിയത്.
63 ബോളിൽ ആറു ഫോറുകൾ ഉൾപ്പെടുന്നതാണ് കോഹ്ലിയുടെ ഇന്നിങ്ങ്സ്.






































