ആദ്യ ഏകദിനം: ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ്ങ് തിരഞ്ഞെടുത്തു
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 7:30ന് മൽസരം ആരംഭിക്കും. ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.പ്രിത്വി ഷായും, മായങ്ക് അഗാർഡവാളും ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യയെ നേരിടുമ്പോൾ ന്യൂസിലൻഡ് ടി 20 പരമ്പരയിൽ 0-5 ന് തോറ്റതിൻറെ ക്ഷീണം മാറ്റാൻ ആകും ശ്രമിക്കുക. എന്നാൽ നായകൻ വില്യംസൺ ഇല്ലാത്തത് അവർക്ക് വലിയ തിരിച്ചടിയാണ്. ഇന്ത്യൻ നിരയിൽ രോഹിത് ശർമ്മയും പരിക്ക് മൂലം പുറത്തായി.ഫെബ്രുവരി 11 ന് നടക്കുന്ന അവസാന മത്സരത്തിനായി വില്യംസൺ മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരിക്കെ ടോം ലതാം ഇപ്പോൾ ന്യൂസിലൻഡിനെ നയിക്കും.മാര്‍ക്ക് ചാപ്മാന്‍ ആണ് വില്യംസണിന് പകരം ടീമിൽ എത്തിയത്. ഇന്ത്യ എയ്‌ക്കെതിരായ മത്സരത്തില്‍ ചാപ്മാന്‍ രണ്ട് ശതകങ്ങൾ നേടിയിരുന്നു.






































