Cricket Top News

ആദ്യ ഏകദിനം: ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു

February 4, 2020

author:

ആദ്യ ഏകദിനം: ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു

ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ആദ്യ ഏകദിനം ഇന്ന് കേപ് ടൗണിൽ ഇന്ത്യൻ സമയം വൈകുന്നേരം 4:30ന് ആരംഭിക്കും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. ഇംഗ്ലണ്ട് ടീമിൽ മാത്യു പാർക്കിൻ‌സണും ടോം ബാന്റണും ഇടം നേടി. ഇരുവരുടെയും ആദ്യ ഏകദിനമാണ്. കൂടാതെ ഇംഗ്ലണ്ട് താരം ക്രിസ് വോക്സിൻറെ നൂറാം ഏകദിനമാണിത്.


ടെസ്റ്റ് പരമ്പര നേടിയ ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാകും ഇന്ന് ഇറങ്ങുക. മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിൽ നടത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും അവർ ഒരു പോലെ തിളങ്ങി.മൂന്ന് മത്സരങ്ങൾ ആണ് ഏകദിന പരമ്പരയിൽ ഉള്ളത്. ഡി കോക് ആണ് ദക്ഷിണാഫ്രിക്കയുടെ നായകൻ. ലോകകപ്പ് മത്സരങ്ങൾ മുതൽ വളരെ മോശം പ്രകടനം നടത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് പിന്നീട് വിജയപാതയിൽ എത്താൻ സാധിച്ചിട്ടില്ല. പുതിയ പരിശീലകൻ എത്തിയിട്ടും അവർക്ക് ഒരു പരമ്പര പോലും നേടാൻ കഴിഞ്ഞിട്ടില്ല. ടെസ്റ്റ് പരമ്പരയിൽ 4-1ന് ആണ് അവർ തോറ്റത്.

ഇംഗ്ലണ്ട് ടീം: ജേസൺ റോയ്, ജോണി ബെയർ‌സ്റ്റോ, ജോ റൂട്ട്, ഇയോൺ മോർഗൻ , ജോ ഡെൻലി, ടോം ബാന്റൺ, സാം കുറാൻ, ക്രിസ് വോക്സ്, ടോം കുറാൻ, ക്രിസ് ജോർദാൻ, മാത്യു പാർക്കിൻസൺ,

ദക്ഷിണാഫ്രിക്ക : ക്വിന്റൺ ഡി കോക്ക് , റീസ ഹെൻഡ്രിക്സ്, ടെംബ ബാവുമ, റാസി വാൻ ഡെർ ഡുസെൻ, ജെ ജെ സ്മട്ട്സ്, ഡേവിഡ് മില്ലർ, ആൻഡിൽ ഫെഹ്ലുക്വായോ, ബ്യൂറാൻ ഹെൻഡ്രിക്സ്, ലുങ്കി എൻ‌ജിഡി, ലൂഥോ സിപാംല, തബ്രൈസ് ഷംസി

Leave a comment