Cricket Top News

രഞ്ജി ട്രോഫി : വിദർഭയ്ക്ക് രണ്ട് വിക്കറ്റ് നഷ്ട്ടമായി

February 4, 2020

author:

രഞ്ജി ട്രോഫി : വിദർഭയ്ക്ക് രണ്ട് വിക്കറ്റ് നഷ്ട്ടമായി

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ബാറ്റിങ്ങ് ആരംഭിച്ച വൈദർഭയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവര കിട്ടുമ്പോൾ അവർ 35/2 എന്ന നിലയിൽ. ടോസ് നേടിയ കേരളം ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. വസിം ജാഫർ(15), ഗണേഷ്(5) എന്നിവരാണ് ക്രീസിൽ. പത്ത് റൺസ് എടുത്ത ഫസലിനെയും, ചൗധരിയെയും ആണ് കേരളം പുറത്താക്കിയത്. ബേസിലിനും, നിധീഷിനും ആണ് വിക്കറ്റുകൾ ലഭിച്ചത്.

ഏഴ് ,മത്സരങ്ങൾ പൂർത്തിയായപ്പോൾ കേരളത്തിന് ഒരു ജയവും, ഒരു സമനിലയും മാത്രമാണ് ഉള്ളത്. 9 പോയിന്റാണ് കേരളത്തിന് ഇപ്പോൾ ഉള്ളത്.പഞ്ചാബിനോട് മാത്രമാണ് അവർ ജയിച്ചത്. ആദ്യ മത്സരത്തിൽ ഡൽഹിയോട് സമനില നേടിയ കേരളം പിന്നീട് ബംഗാളിനോടും, ഗുജറാത്തിനോടും, ഹൈദരാബാദിനോടും, രാജസ്ഥാൻ, ആന്ധ്ര ടീമുകളോടും തോറ്റു.

Leave a comment