Cricket Top News

ലോറസ് ചുരുക്കപ്പട്ടികയിൽ സച്ചിന്റെ ലോകകപ്പ്​ വിജയം

February 4, 2020

author:

ലോറസ് ചുരുക്കപ്പട്ടികയിൽ സച്ചിന്റെ ലോകകപ്പ്​ വിജയം

ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ച​രി​ത്ര മു​ഹൂ​ർ​ത്ത​ത്തി​നാ​യി സ​മ്മാ​നി​ക്കു​ന്ന ലോ​റ​സ്​ പു​ര​സ്​​കാ​ര​ത്തി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ സ​ച്ചിന്റെ നേ​തൃ​ത്വ​ത്തി​ൽ നടന്ന ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ്​ വി​ജ​യാ​ഘോ​ഷ​വും. കി​രീ​ട നേ​ട്ട​ത്തി​നു​ശേ​ഷം സ​ഹ​താ​ര​ങ്ങ​ളു​ടെ തോ​ളി​ലേ​റി മൈ​താ​നം വ​ല​വെ​ക്കു​ന്ന സച്ചിന്റെ ചി​ത്രം​ ‘ഒ​രു രാ​ജ്യ​ത്തി​​ന്റെ ചി​റ​കേ​റി’ എ​ന്ന ത​ല​വാ​ച​ക​ത്തോ​ടെ​യാ​ണ്​ മാ​ധ്യ​മ​ങ്ങ​ൾ പ്രസിദ്ധീകരിച്ചത്.

മും​ബൈ വാം​ഖ​ഡെ സ്​​റ്റേ​ഡി​യ​ത്തി​ൽ ശ്രീ​ല​ങ്ക​യെ ആ​റു വി​ക്ക​റ്റി​ന്​ വീ​ഴ്​​ത്തി​യാ​യി​രു​ന്നു സ​ചി​​ന്റെ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ വി​ജ​യം. 2000-2020 കാ​ല​​ത്ത്​ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ മു​ഹൂ​ർ​ത്തം തേ​ടി​യാ​ണ്​ വോ​​ട്ടെ​ടു​പ്പ് നടക്കുന്നത്. അ​ഞ്ചു ​നാ​മ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വോ​ട്ടു നേ​ടു​ന്ന​വ​ർ വി​ജ​യി​യാ​കും. ഫെ​ബ്രു​വ​രി 16ന്​ ​വോ​ട്ടെടു​പ്പ്​​ അ​വ​സാ​നി​ക്കും. 17ന്​ ​ബ​ർ​ലി​നി​ൽ ആയിരിക്കും പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കുക.

Leave a comment