റെക്കോഡ് ലക്ഷ്യമിട്ട് വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ
ലോക വനിതാദിനമായ മാർച്ച് എട്ടിന് ട്വൻറി20 വനിത ലോകകപ്പിന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാവുന്നു. അപൂർവമായൊരു ചരിത്രം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇതോടൊപ്പം കായികലോകം. ഏറ്റവും കൂടുതൽ കാണികളായെത്തുന്ന വനിതാമത്സരം എന്ന ചരിത്രത്തിലേക്കുള്ള കാൽവയ്പായിരിക്കും ഇത്.
1999ലെ ഫിഫ വനിതാ ലോകകപ്പ് ഫുട്ബാളിന്റെ ഫൈനലിനാണ് നിലവിൽ ആ റെക്കോഡ്. അമേരിക്കയിലെ റോസ് ബൗളിൽ നടന്ന മത്സരത്തിന് 90,185 പേരാണ് എത്തിയത്. ഈ റെക്കോഡ് മറികടക്കാനായി ഐ.സി.സിയും ക്രിക്കറ്റ് ആസ്ട്രേലിയയും നേരത്തേതന്നെ പ്രചാരണവുമായി രംഗത്തിറങ്ങിയിരുന്നു.
രണ്ട് ഗ്രൂപ്പിലായി 10 ടീമുകൾ ആയിരിക്കും മത്സരിക്കുക.