Foot Ball Top News

നെയ്മറിനു പരിക്ക്: അടുത്ത മൽസരം നഷ്ടമായേക്കും

February 4, 2020

author:

നെയ്മറിനു പരിക്ക്: അടുത്ത മൽസരം നഷ്ടമായേക്കും

പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല. പിഎസ്ജിയുടെ അടുത്ത മൽസരം നാന്‍റസിനെതിരെയാണ്. പരിക്ക് കാരണം താരം അടുത്ത മത്സരത്തിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷമായി പരിക്കിന്റെ പിടിയിലായ താരം ഏറെ നാൾക്ക് ശേഷമാണ് ടീമിൽ തിരിച്ചെത്തിയത്. മികച്ച പ്രകടനം നടത്തിയ താരം പരിക്കിനെ ശേഷം കൂടുതൽ മൽസരങ്ങളിലും ഗോൾ നേടിയിരുന്നു. കാല്‍പാദത്തിനായിരുന്നു കഴിഞ്ഞ രണ്ട് വർഷമായി പരിക്ക് അലട്ടിയിരുന്നത്.

പരിക്ക് കാരണം കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല . കഴിഞ്ഞ ലീഗ് മത്സരത്തില്‍ നെയ്മര്‍ മുഴുവന്‍ സമയം കളിച്ചെങ്കിലും, ആദ്യ പകുതിയിൽ വൈദ്യ സഹായം തേടിയതിന് ശേഷമാണ് കളിച്ചത്. അതിനാൽ അടുത്ത മൽസരം താരത്തിന് നഷ്ടമായേക്കും. തൻറെ 28ാം ജന്മദിനം ആഘോഷിക്കാനിരിക്കേയാണ് വീണ്ടും പരിക്ക് വില്ലനായി എത്തുന്നത്.

Leave a comment