അണ്ടർ 19 : ഇന്ത്യ പാകിസ്ഥാൻ ആദ്യ സെമി ഇന്ന്
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ആദ്യ സെമി ഫൈനൽ മൽസരം ഇന്ന് നടക്കും. ഇന്ത്യ പാകിസ്ഥാനെ ആണ് ആദ്യ സെമിയിൽ നേരിടുന്നത്. ആവേശം നിറഞ്ഞ മത്സരമാകും ഇന്ന് നടക്കുക.ഒരു കളി പോലും തോൽക്കാതെയാണ് രണ്ട് ടീമുകളും സെമിയിൽ എത്തിയിരിക്കുന്നത്. ശക്തരായ ഓസ്‌ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യ സെമിയിൽ എത്തിയതെങ്കിൽ, ദുർബലരായ അഫ്ഗാനിസ്താനെ തോൽപ്പിച്ചാണ് പാകിസ്ഥാൻ സെമിയിൽ എത്തിയിരിക്കുന്നത്.
നിലവിലെ ചാമ്ബ്യന്മാരായ ഇന്ത്യ ഈ സീസണിലും മിൿച പ്രകടനമാണ് നടത്തിയത്. ജപ്പാനെ 10 വിക്കറ്റിനും ശ്രീലങ്കയെ 90 റണ്‍സിനും ന്യൂസിലന്‍ഡിനെ 44 റണ്‍സിനും തോല്പിച്ച് നോക്കൗട്ടിൽ കടന്ന ഇന്ത്യയും, സ്കോട്ലന്ഡിനെ ഏഴു വിക്കറ്റിനും സിംബാബ്വെയെ 38 റണ്‍സിനും തോല്പിച്ച പാകിസ്‌ഥാനും നേർക്കുനേർ എത്തുമ്പോൾ പോരാട്ടം കടുക്കും. ഇന്ന് രാവിലെ പത്ത് മണിക്കാണ് മൽസരം.






































