Foot Ball Top News

ബ്രൈറ്റനിനുമായി കരാർ നീട്ടി ഗ്ലെൻ മറി

February 4, 2020

author:

ബ്രൈറ്റനിനുമായി കരാർ നീട്ടി ഗ്ലെൻ മറി

ബ്രൈറ്റൺ സ്ട്രൈക്കറായ ഗ്ലെൻ മറി ക്ലബ്ബുമായുള്ള കരാർ നീട്ടി. ഒരു വർഷത്തേക്കാണ് താരം പുതിയ കരാറിൽ ഒപ്പിട്ടത്. പുതിയ കരാർ പ്രകാരം താരം 2021 ജൂൺ വരെ ക്ലബ്ബിൽ തുടരും. 36 വയസ്സുകാരനായ താരം 2008 ലാണ് ആദ്യമായി ക്ലബ്ബിന്റെ കുപ്പായമണിഞ്ഞത്. പിന്നീട് 2011 ക്ലബ് വിട്ട താരം 2016 ലാണ് വീണ്ടും ബ്രൈറ്റനിൽ എത്തിയത്. ബ്രൈറ്റനായി 278 മത്സരങ്ങൾ കളിച്ച താരം 111 ഗോളുകൾ ക്ലബ്ബിനായി ഇതുവരെ നേടിയിട്ടുണ്ട്.

14 ഗോളുകൾ കൂടി നേടിയാൽ മറിക് ബ്രൈറ്റന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡ് സ്വന്തമാകും. നിലവിൽ ടോമി കുക്കിന്റെ പേരിലാണ് ഈ റെക്കോർഡ്. ബൗൺമൗത് , ക്രിസ്റ്റൽ പാലസ്, റെഡിങ് തുടങ്ങിയ തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും ഈ താരം ബൂട്ട് കെട്ടിയിട്ടുണ്ട്.

Leave a comment