കേരള പ്രീമിയർ: എട്ട് ഗോളുകൾ നേടി ഗോകുലം ലൂക്ക സോക്കറിനെ തോൽപ്പിച്ചു
കേരള പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ഗോകുലം എഫ് സി ലൂക്ക സോക്കർ മത്സരത്തിൽ ഒന്നിനെതിരെ എട്ട് ഗോളുകൾക്ക് ഗോകുലം വിജയിച്ചു. തകർപ്പൻ പ്രകടനമാണ് ഗോകുലം നടത്തിയത്. ജയത്തോടെ ഗോകുലം സെമി ഉറപ്പിച്ചു. ഇനിം ഗോകുലത്തിന് രണ്ട് മത്സരങ്ങൾ ബാക്കി ഉണ്ട്. ജയത്തോടെ ഗോകുലം ഒന്നാം സ്ഥാനത്ത് എത്തി. നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് പതിനഞ്ച് പോയിന്റ് ആണ് ഗോകുലത്തിന് ഉള്ളത്.
ഇന്നാകെ നടന്ന മൽസരത്തിൽ ലക്കി, ഗിഫ്റ്റി, സ്റ്റീഫന്‍, സുള, ഡാനിയല്‍, എമില്‍ ബെന്നി എന്നിവരാണ് ഗോകുലത്തിന് വേണ്ടി ഗോളുകൾ നേടിയത്. ഒരു ഗോളിന് പുറകിൽ നിന്നതിന് ശേഷമാണ് ഗോകുലം വമ്പൻ പ്രകടനം നടത്തിലായത്. സ്റ്റീഫനും സുളയും ഇരട്ട ഗോളുകൾ നേടി.






































