ന്യൂസിലൻഡിനെതിരായ ഏകദിന- ടെസ്റ്റ് മത്സരത്തിൽ നിന്ന് രോഹിത് ശർമ്മ പുറത്ത്
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ അവശേഷിക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകളിൽ നിന്ന് രോഹിത് ശർമ്മ പുറത്തായി. പരിക്ക് മൂലമാണ് താരം പുറത്തായത്. ഇന്നലെ നടന്ന ഇന്ത്യ ന്യൂസിലൻഡ് ടി20 മത്സരത്തിൽ ബാറ്റ് ചെയ്യവെയാണ് താരത്തിന് പരിക്ക് പറ്റിയത്. താരത്തിന്റെ കാല്‍വണ്ണയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഭേദമാകാൻ മൂന്ന് ആഴ്ചയോളം എടുക്കും എന്നതിനാൽ ആണ് താരം ബാക്കിയുള്ള മത്സരങ്ങളിൽ നിന്ന് പിന്മാറിയത്. അഞ്ചാം ടി20യിൽ രോഹിത് ആയിരുന്നു നായകൻ.
മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന താരം പരിക്ക് പറ്റി ഗ്യാലറിയിലേക്ക് പോവുകയായിരുന്നു. എന്നാൽ ഇന്നലെ നടന്ന പത്ര സമ്മേളനത്തിൽ രോഹിത് ഉടൻ തിരിച്ചുവരുമെന്ന് രാഹുൽ പറഞ്ഞിരുന്നു. എന്നാൽ പരിക്ക് ഭേദമാകാൻ സമയം എടുക്കുമെന്ന് ബിസിസിഐ പിന്നീട് അറിയിക്കുകയായിരുന്നു. 41 ബോളില്‍ നിന്നും 60 റണ്‍സ് എന്ന നിലയില്‍ ബാറ്റ്ചെയ്യുമ്പോൾ ആണ് പരിക്കേറ്റത്.