ഹർഭജൻ സിംഗ് നായകനായി എത്തുന്ന പുതിയ ചിത്രം ഫ്രണ്ട്ഷിപ്പ്
ഇന്ത്യയുടെ മുൻ സ്പിൻ മാന്ത്രികൻ ഹർഭജൻ സിംഗ് വെള്ളിത്തിരയിലേക്ക്. ഹർഭജൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഫ്രണ്ട്ഷിപ്പ്. അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമാണിത്. ചിത്രത്തിൻറെ ഫസ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ഹർഭജൻ തന്നെയാണ് ആദ്യ പോസ്റ്റർ പുറത്തുവിട്ടത്. ജോണ്‍പോള്‍ രാജ്, ഷാം സൂര്യ എന്നിവര്‍ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി ആക്ഷൻ ചിത്രമാണെന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ആരൊക്കെയെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ചിത്രം തമിഴ്, ഹിന്ദി, തെലുഗ് ഭാഷകളിൽ റിലീസ് ചെയ്യും. സിയാന്റോ സ്റ്റുഡിയോയുടെ ബാനറില്‍ ജെ പീ ആര്‍, സ്റ്റാലിന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബോബി സിംഹ നായകനായി എത്തിയ അഗ്നിദേവൻ എന്ന ചിത്രത്തിന് ശേഷം ജോണ്‍പോള്‍ രാജ്, ഷാം സൂര്യ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.