Cricket Top News

ഇന്ത്യൻ ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്ന് കപിൽ ദേവ്

February 3, 2020

author:

ഇന്ത്യൻ ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്ന് കപിൽ ദേവ്

മുൻ ഇന്ത്യൻ നായകനും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്സ്മാനുമായ മഹേന്ദ്രസിംഗ് ധോണിക്ക് ഇനി ഒരു തിരിച്ചുവരവിനുള്ള സാധ്യത കാണുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് പറഞ്ഞു. ക്രിക്കറ്റിൽ നിന്ന് ഇത്രയും കാലമായി വിട്ടുനിൽക്കുന്ന ധോണി ഇനി തിരിച്ച് ടീമിലേക്ക് എത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ധോണിക്ക് ടീമിൽ എത്തണമെന്ന് ആഗ്രഹിച്ചാൽ പോലും സെലക്ടര്‍മാര്‍ക്ക് അദ്ദേഹത്തെ ടീമിലെടുക്കാന്‍ അത്ര എളുപ്പം സാധിക്കില്ല എന്നും കപിൽ ദേവ് കൂട്ടിച്ചേർത്തു.

ലോകകപ്പിന് ശേഷം അവധിയെടുത്ത ധോണി ആറേഴ് മാസമായി ടീമിന് പുറത്താണ്. അതിനാൽ മികച്ച ഫോമിലേക്ക് തിരിച്ചെത്താൻ തന്നെ സമയം എടുക്കും. എന്നാൽ ഐപിഎല്ലിൽ അദ്ദേഹത്തെ പ്രകടനം എങ്ങനെയെന്ന് നോക്കിയാകും ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കുക.ടീമിൽ നിന്ന് മാറി നിന്നതിന്ശേഷം പെട്ടെന്ന് ഒരു ദിവസം തിരിച്ചുവരാമെന്ന് കറുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a comment