കോഹ്ലിയെ മറികടന്ന് രോഹിത് ശർമ
ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ അഞ്ചാം ടി 20 മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെ റെക്കോർഡ് നേട്ടത്തിൽ രോഹിത് ശർമ.
ഈ അർധ സെഞ്ച്വറിയോടെ അന്താരാഷ്ട്ര തലത്തിൽ ടി 20യിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറികൾ നേടുന്ന താരമായി രോഹിത്.
ഇന്ത്യക്കായുള്ള രോഹിതിന്റെ 25 ആം അർധ സെഞ്ച്വറി ആയിരുന്നു ഇത്.
24 അർധ സെഞ്ച്വറികളാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പേരിലുള്ളത്.
41 പന്തിൽ നിന്ന് 60 റൺസെടുത്ത രോഹിത്ത് പരിക്കേറ്റ് റിട്ടയർ ചെയ്യുകയായിരുന്നു.