Others Top News

ജാവലിനിൽ ഒളിംപിക്സ് യോഗ്യത നേടി നീരജ് ചോപ്ര

February 3, 2020

author:

ജാവലിനിൽ ഒളിംപിക്സ് യോഗ്യത നേടി നീരജ് ചോപ്ര

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ സജീവമാക്കി ജാവലിൻ ത്രോയിൽ നീരജ് ചോപ്ര യോഗ്യത നേടി. ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂമിൽ നടക്കുന്ന അത്‍ലറ്റിക്സ് സെൻട്രൽ നോർത്ത് ഈസ്റ്റ് മീറ്റിൽ 87.86 മീറ്റർ ദൂരത്തേക്ക് ജാവലിൻ എത്തിച്ചാണ് നീരജ് ഒളിംപിക്സ് യോഗ്യത ഉറപ്പിച്ചത്. മീറ്റിൽ സ്വർണം നേടിയതും നീരജാണ്.

പരുക്കിൽനിന്ന് മുക്തനായി തിരിച്ചെത്തിയ നീരജ് പങ്കെടുത്ത ആദ്യ ഈവന്റിലൂടെ തന്നെ ഒളിംപിക്സ് യോഗ്യത ഉറപ്പിക്കുകയായിരുന്നു. കൈമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് കുറച്ച് നാളായി കളിക്കളത്തിൽനിന്ന് വിട്ടു നിൽക്കുകയായിരുന്നു നീരജ്.
ജാവലിൻ ത്രോയിൽ ദേശീയ റെക്കോർഡിന് ഉടമ കൂടിയാണ് താരം. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലായിരുന്നു 88.06 മീറ്റർ ദൂരം കണ്ടെത്തി ദേശീയ റെക്കോർഡോടെ നീരജ് സ്വർണം നേടിയത്.

Leave a comment