സ്പർസിന് തിളങ്ങുന്ന ജയം
ടോട്ടൻഹാം പരിശീലകനായ ശേഷം മൗറിഞ്ഞോ മാഞ്ചസ്റ്റർ സിറ്റിയെ നേരിട്ട ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്വന്തം മൈതാനത്ത് ജയിച്ചുകയറി സ്പർസ്.
ഇതോടെ മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിനേക്കാൾ 22 പോയിന്റ് പുറകിലായി.
ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി പാഴാക്കിയത് മാഞ്ചസ്റ്റർ സിറ്റിയുടെ പരാജയത്തിൽ നിർണായകമായി.
രണ്ടാം പകുതിയിൽ ഇരട്ട മഞ്ഞ കാർഡുകൾ കണ്ട് സിഞ്ചെക്കോ പുറത്തായതോടെ അവസാന അര മണിക്കൂർ പത്തു പേരുമായാണ് സിറ്റി കളത്തിലിറങ്ങിയത്.
61 ആം മിനിറ്റിൽ നേടിയ ലീഡ് 10 മിനിറ്റുകൾക്കു ശേഷം സ്പർസ് വീണ്ടുമുയർത്തി.
ഇന്നത്തെ ജയത്തോടെ നാലാം സ്ഥാനക്കാരായ ചെൽസിയോട് 4 പോയിന്റ് മാത്രം വ്യത്യാസത്തിലാണ് സ്പർസ്