Top News

സംസ്ഥാന ബീച്ച്‌ വോളി:തിരുവനന്തപുരത്തിനും, കോഴിക്കോടിനും ജയം

February 3, 2020

author:

സംസ്ഥാന ബീച്ച്‌ വോളി:തിരുവനന്തപുരത്തിനും, കോഴിക്കോടിനും ജയം

കണ്ണൂരിൽ നടന്ന സംസ്ഥാന ബീച്ച്‌ വോളി മത്സരത്തിൽ തിരുവനന്തപുരത്തിനും, കോഴിക്കോടിനും ജയം. ഇന്നലെ നടന്ന ഫൈനൽ റൗണ്ട് മത്സരത്തിൽ വനിതാ വിഭാഗത്തില്‍ തിരുവന്തപുരവും, പുരുഷ വിഭാഗത്തിൽ കോഴിക്കോടും വിജയികളായി. കണ്ണൂര്‍ പയ്യാമ്ബലത്ത് പ്രത്യേകം തയ്യാറാക്കിയ ഫഌഡ്‌ലൈറ്റ് കോര്‍ട്ടില്‍ നടന്ന മത്സരത്തിൽ തിരുവനന്തപുരവും വനിതകൾ വയനാടിനെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. പുരുഷ വിഭാഗത്തിൽ കണ്ണൂരിനെ തോൽപ്പിച്ചാണ് കോഴിക്കോട് ജേതാക്കളായത്.


വാശിയേറിയ മൽസരമാണ് നടന്നത്. പുരുഷ വിഭാഗത്തിൽ തൃശൂർ മൂന്നാം സ്ഥാനം നേടിയപ്പോൾ, എറണാകുളം വനിത വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി. സമാപന സമ്മേളനത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ കെ വിനീഷ് സമ്മാനവിതരണം നടത്തി. ഒന്നാം സ്ഥാനക്കാർക്ക് 50000 രൂപയാണ് സമ്മാനത്തുക, രണ്ടാം സ്ഥാനം നേടിയവർക്ക് 30000 രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 20000 രൂപയുമാണ് സമ്മാനമായി ലഭിച്ചത്.

Leave a comment