ഫാറ്റിയുടെ ഇരട്ട ഗോളിൽ ലെവാന്‍റെക്കെതിരെ ബാഴ്സലോണക്ക് വിജയം
ലാലീഗയിൽ ഇന്ന് നടന്ന മത്സരത്തിൽ ലെവാന്‍റെക്കെതിരെ ബാഴ്സലോണക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സലോണ വിജയിച്ചത്. ലാലിഗയിലെ പതിനാലാം വിജയമാണ് ഇന്ന് ബാഴ്‌സലോണ നേടിയത്. ഫാറ്റിയാണ് ബാഴ്‌സലോണയ്ക്ക് വേണ്ടി രണ്ട് ഗോളും നേടിയത്. മെസിയുടെ അസിസ്റ്റില്‍ ആണ് രണ്ട് ഗോളും പിറന്നത്. റോചീനോയാണ് ലെവാന്‍റെയുടെ ആശ്വാസ ഗോള്‍ നേടിയത്.
അടുത്തടുത്ത മിനിറ്റുകളിലാണ് ബാഴ്‌സലോണ ഗോളുകൾ നേടിയത്.ആദ്യ ഗോൾ പിറന്നത് മുപ്പതാം മിനിറ്റിൽ ആയിരുന്നു. മെസിയുടെ അസിസ്റ്റില്‍ ആദ്യ ഗോൾ പിറന്നത്തിന്റെ തൊട്ടടുത്ത മിനിറ്റിൽ അതെ രീതിയിൽ ബാഴ്‌സലോണ രണ്ടാം ഗോൾ നേടി. ആദ്യ പകുതിക്ക് ശേഷം ഉണർന്ന് കളിച്ച ലെവാന്‍റെക്ക് പക്ഷെ ആദ്യ ഗോൾ നേടാൻ കഴിഞ്ഞത് ഇഞ്ചുറി ടൈമിൽ ആണ്. 22 കളികളിൽ നിന്ന് 46 പോയിന്റുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്താണ്.