Foot Ball Top News

റൊണാൾഡോയുടെ മികവിൽ യുവന്റസിന് തകർപ്പൻ ജയം

February 3, 2020

author:

റൊണാൾഡോയുടെ മികവിൽ യുവന്റസിന് തകർപ്പൻ ജയം

സിരി എയില്‍ ഇന്നലെ നടന്ന മത്സരത്തിൽ യുവന്റസ് ഫിയൊറെന്റിനയെ തോൽപ്പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ തോൽപ്പിച്ചത്. സിരി എയിലെ പതിനേഴാമത്തെ വിജയമാണ് യുവന്റസ് ഇന്നലെ നേടിയത്. ഒന്നാം സ്ഥാനത്തുള്ള അവർ 22 കളികളിൽ നിന്ന് 54 പോയിന്റ് ആണ് നേടിയിട്ടുള്ളത്. രണ്ട് കളികൾ മാത്രമാണ് യുവന്റസ് തോറ്റത്. തകർപ്പൻ പ്രകടനമാണ് ഇന്നലെ യുവന്റസ് നടത്തിയത്. രണ്ട് ഗോളുകൾ റൊണാൾഡോ നേടിയപ്പോൾ, മൂന്നാം ഗോൾ ഡിലിറ്റാണ് നേടിയത്.

തുടക്കം മുതൽ ആക്രമിച്ച് കളിച്ച യുവന്റസ് ആദ്യ ഗോൾ സമ്മാനിച്ചത് റൊണാൾഡോ ആയിരുന്നു. പെനാൽറ്റിയിലൂടെ നാൽപ്പതാം മിനിറ്റിൽ ആണ് ആദ്യ ഗോൾ പിറന്നത്. പിന്നീട് രണ്ടാം പകുതിയിലും പെനാൽറ്റിയിലൂടെ റൊണാൾഡോ രണ്ടാം ഗോൾ നേടി. എമ്പതാം മിനിറ്റിൽ ആണ് രണ്ടാം ഗോൾ പിറന്നത്. ഇതോടെ ഈ സീസണിൽ യുവന്റസിന് വേണ്ടി റൊണാൾഡോ നേടിയ ഗോളുകളുടെ എണ്ണം 19 ആയി. പിന്നീട് അവസാന നിമിഷം 90+1 മിനിറ്റിൽ യുവന്റസ് മൂന്നാം ഗോളും നേടി.

Leave a comment