Cricket Top News

രോഹിത് ശര്‍മ്മയുടെ പരിക്ക് ഗുരുതരമല്ല

February 3, 2020

author:

രോഹിത് ശര്‍മ്മയുടെ പരിക്ക് ഗുരുതരമല്ല

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ഉപനായകനും, ഓപ്പണറുമായ രോഹിത് ശർമ്മയുടെ പരിക്ക് ഗുരുതരമല്ല. പരിക്ക് ഭേദമാകാൻ രണ്ട് ദിവസത്തെ ദിവസത്തെ വിശ്രമം മതിയാകും. ഇന്നലെ നടന്ന ഇന്ത്യ ന്യൂസിലൻഡ് ടി20 മത്സരത്തിൽ ബാറ്റ് ചെയ്യവെയാണ് താരത്തിന് പരിക്ക് പറ്റിയത്. താരത്തിന്റെ കാല്‍വണ്ണയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രോഹിത് ശർമ്മ ആയിരുന്നു നായകൻ. മികച്ച ഫോമിൽ ബാറ്റ് ചെയ്യവെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് മൂലം ക്ളൈമതിയാക്കി താരം ഗ്യാലറിയിലേക്ക് മടങ്ങുകയായിരുന്നു.

41 ബോളില്‍ നിന്നും 60 റണ്‍സ് എന്ന നിലയില്‍ ബാറ്റ്ചെയ്യുമ്പോൾ ആണ് പരിക്കേറ്റത്. രണ്ടു ദിവസത്തെ വിശ്രമവും ചികിത്സയും മതിയാകും എന്ന് മത്സര ശേഷം നടന്ന പത്ര സമ്മേളനത്തിൽ കെ എൽ രാഹുൽ പറഞ്ഞു. രോഹിത് ശർമ്മ കളിക്കാഞ്ഞതിനാൽ കെ എൽ രാഹുൽ ആയിരുന്നു നായകൻ.

Leave a comment