Foot Ball Top News

ഐലീഗ് : ചർച്ചിൽ ബ്രദേഴ്‌സിന് ജയം

February 3, 2020

author:

ഐലീഗ് : ചർച്ചിൽ ബ്രദേഴ്‌സിന് ജയം

ഐലീഗിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സ് നെരോക്ക എഫ്‌സിയെ തോൽപ്പിച്ചു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചർച്ചിൽ ബ്രദേഴ്‌സ് വിജയിച്ചത്. തകർപ്പൻ പ്രകടനമാണ് അവർ നടത്തിയത് .വാസ് , പ്ലാസ, ഗുരുങ്, പുജാരി എന്നിവരാണ് ചർച്ചിലിന് വേണ്ടി ഗോളുകൾ നേടിയത്. ഗോവട്ടിൽ വെച്ച് നടന്ന മത്സരത്തിൽ നെരോകയ്ക്ക് വേണ്ടി അഡ്ജയാണ് ഗോള്‍ നേടിയത്. ജയത്തോടെ ചർച്ചിൽ ബ്രദേഴ്‌സ് അഞ്ചാം സ്ഥാനത്ത് എത്തി.

8 കളികളിൽ നിന്ന് 13 പോയിന്റ് ആണ് നിലവിൽ ചർച്ചിൽ ബ്രദേഴ്‌സിന് ഉള്ളത്.കഴിഞ്ഞ മൂന്ന് കളികളിൽ ഒരു സമനിലയും, മൂന്ന് പരാജയവുമായി വിജയമില്ലാതിരുന്ന ചർച്ചിൽ മികച്ച പ്രകടനമാണ് ഇന്നലെ നടത്തിയത്.എട്ട് പോയിന്റുമായി നെരോക്ക എട്ടാം സ്ഥാനത്താണ്.

Leave a comment