മുപ്പത്തിയാറാമത് ദേശീയ ഗെയിംസിലെ ഭാഗ്യചിഹ്നം ഇതാണ്
ഗോവ ആതിഥേയത്വം വഹിക്കുന്ന 36ാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായി സംസ്ഥാന പക്ഷിയായ റുബിഗുലയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ബുൾബുൾ പക്ഷികളിൽ ഒരിനമാണ് റുബിഗുല. ഗോവയിലെ ആർട്ടിസ്റ്റ് ശർമിള കുട്ടിഞ്ഞോയാണ് ചിഹ്നം രൂപകൽപന ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേന്ദ്ര കായിക-യുവജനകാര്യ സഹമന്ത്രി കിരൺ റിജിജുവാണ് ചിഹ്നം പ്രസിദ്ധീകരിച്ചത്.
2020 ഒക്ടോബർ 30 മുതൽ നവംബർ നാലുവരെ ഗോവയിലെ 24 വേദികളിലായാണ് ദേശീയ ഗെയിംസ് നടക്കുക.
12,000 കായികതാരങ്ങളായിരിക്കും ഗെയിമിൽ പങ്കെടുക്കുക.