Others Top News

ടോക്കിയോ ഒളിമ്പിക്സിന്റെ ഇന്ത്യൻ ഗുഡ്വിൽ അംബാസിഡറാകാൻ ദാദാക്ക് ക്ഷണം

February 3, 2020

author:

ടോക്കിയോ ഒളിമ്പിക്സിന്റെ ഇന്ത്യൻ ഗുഡ്വിൽ അംബാസിഡറാകാൻ ദാദാക്ക് ക്ഷണം

2020 ടോക്യോ ഒളിമ്പിക്‌സിനുള്ള ടീം ഇന്ത്യയുടെ ഗുഡ്വില്‍ അംബാസഡറാകാന്‍ സൗരവ് ഗാംഗുലിക്ക് ക്ഷണം.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ ഒ എ) ആണ് അപേക്ഷയുമായി അദ്ദേഹത്തെ സമീപിച്ചത്.
ഐ ഒ എ സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത സൗരവ് ഗാംഗുലിക്ക് ഇതു കാണിച്ച് കത്തയച്ചിരിക്കുകയാണ്.

ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി സി സി ഐ) പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഗാംഗുലിയോട് ഒളിമ്പിക് സംഘത്തിന് പ്രചോദനമേകാന്‍ ഒപ്പം നില്‍ക്കണമെന്നാണ് ഐ ഒ എ ആവശ്യപ്പെട്ടിരിക്കുന്നത്. ജുലൈ 24 മുതല്‍ ആഗസ്റ്റ് ഒമ്പത് വരെ ടോക്യോവിലാണ് ലോകം കാത്തിരിക്കുന്ന കായിക ഉത്സവം.

Leave a comment