Tennis Top News

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിത സിംഗിള്‍സ് കിരീടത്തിൽ മുത്തമിട്ട് സോഫിയ കെനിന്‍

February 2, 2020

author:

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിത സിംഗിള്‍സ് കിരീടത്തിൽ മുത്തമിട്ട് സോഫിയ കെനിന്‍

ഓസ്‌ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് ഫൈനലിൽ സ്‌പെയിന്റെ ഗാര്‍ബിന മുഗുറുസയെ തോൽപ്പിച്ച് യുഎസ് താരം സോഫിയ കെനിന്‍ തൻറെ ആദ്യ കിരീടം സ്വന്തമാക്കി. 21 വയസുകാരി സോഫിയ കെനിൻറെ ആദ്യ കിരീട നേട്ടമാണിത്. തകർപ്പൻ പ്രകടനമാണ് 14 -ാം സീഡായ സോഫിയ നടത്തിയത്. ഫ്രഞ്ച്‌ ഓപ്പണ്‍, വിമ്ബിള്‍ഡണ്‍ കിരീടങ്ങള്‍ നേടിയ സ്‌പെയിന്റെ ഗാര്‍ബിന മുഗുറുസയെ മൂന്ന് സീറ്റുകൾ നീണ്ട മൽസരത്തിൽ ആണ് കെനിൻ തോൽപ്പിച്ചത്.

കരിയറിലെ ഏറ്റവും വലിയ മത്സരത്തിൻറെ ഫൈനലിൽ കളിക്കുന്ന പരിഭ്രാന്തിയിൽ താരത്തിന് ആദ്യ സെറ്റ് നഷ്ടമായി. എന്നാൽ പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയ താരം തുടർന്നുള്ള രണ്ട് സെറ്റുകളും ജയിച്ച് കിരീടം സ്വന്തമാക്കുകയായിരുന്നു.മത്സരത്തില്‍ ലഭിച്ച ആറില്‍ ല്‍ അഞ്ച്‌ ബ്രേക്ക്‌ പോയിന്റുകളും മുതലാക്കാന്‍ സോഫിയയ്‌ക്കായി. സോഫിയയുടെ സര്‍വീസ്‌ ഭേദിക്കാനുള്ള മൂന്ന്‌ അവസരങ്ങളും മുഗുറൂസ നഷ്‌ടപ്പെടുത്തിയത് കളിയുടെ ഗതി മാറ്റി. ജയത്തോടെ ലോക റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം നേടാൻ സോഫിയക്ക് കഴിയും. കൂടാതെ സെറീനക്ക്‌ ശേഷം (2002 ല്‍) ഗ്രാന്‍സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ യു.എസ്‌ താരമായി സോഫിയ മാറി.

Leave a comment