Foot Ball Top News

ഐ ലീഗിൽ ഇന്ന് ഗോകുലം കേരള എഫ് സി ട്രാവു എഫ്‌സിയെ നേരിടും

February 2, 2020

author:

ഐ ലീഗിൽ ഇന്ന് ഗോകുലം കേരള എഫ് സി ട്രാവു എഫ്‌സിയെ നേരിടും

കോഴിക്കോട്‌: ഐ ലീഗിൽ ഇന്ന് ഗോകുലം -ട്രാവു എഫ് സി പോരാട്ടം. ഇന്ന് കോഴിക്കോട് കോര്‍പറേഷന്‍ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മൽസരം. കഴിഞ്ഞ കളി ജയിച്ച ഗോകുലം വിജയ പാതയിലേക്കെത്താൻ ആകും ശ്രമിക്കുക. ഇന്ന് ജയിച്ചാൽ അവർക്ക് പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്ത് എത്താൻ സാധിക്കും. എന്നാൽ തുടർച്ചയായ നാല് ജയങ്ങളുമായി ഈ സീസണിൽ മികച്ച ഫോമിൽ ആണ് ട്രാവു. ഈ സീസണിൽ ആദ്യ മൂന്ന് കളികൾ തോറ്റ അവർ പിന്നീട് തോൽവി അറിഞ്ഞിട്ടില്ല. മിൿച തിരിച്ചുവരവാണ് ട്രാവു ഈ സീസണിൽ നടത്തിയത്.

9 കളികളിൽ നിന്ന് 14 പോയിന്റുമായി അവർ നിലവിൽ മൂന്നാം സ്ഥാനത്താണ്. തൊട്ട് പുറകിൽ എട്ട് കളികളിൽ നിന്ന് 13 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്തുണ്ട്. സ്വന്തം ഹോം ഗ്രൗണ്ടിൽ മികച്ച വിജയങ്ങൾ നേടിയിട്ടുള്ള ഗോകുലം തികഞ്ഞ ആത്മവിശ്വാസത്തിലാകും ഇന്ന് കളത്തിലിറങ്ങുക.

Leave a comment