കൊറോണ ഭീതിയിൽ ആഭ്യന്തര ഫുട്ബോൾ മത്സരങ്ങൾ മുഴുവനായി വിലക്കി ചൈന
കൊറോണ വൈറസ് ആശങ്കയുണർത്തുന്ന സാഹചര്യത്തിൽ രാജ്യത്തെ ആഭ്യന്തര ഫുട്ബോൾ മത്സരങ്ങളെല്ലാം നിര്‍ത്തി വക്കുന്നതായി ചൈനീസ് ഫുട്ബോൾ അസോസിയേഷന് വ്യക്തമാക്കുന്നു.. ചൈനീസ് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ അടക്കം മാറ്റിവെച്ചതായി
അസോസിയേഷന് അറിയിച്ചു.
ചൈനീസ് സൂപ്പര്‍ ലീഗ് മത്സരങ്ങളും ഇതോടൊപ്പം മാറ്റിവച്ചിട്ടുണ്ട്.
കോറോണ വൈറസിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായാണ് ചൈനീസ് ഫുട്ബോള്‍ അസോസിയേഷന് കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.

ഫെബ്രുവരി 22നാണ് ചൈനീസ് സൂപ്പര്‍ ലീഗ് ആരംഭിക്കേണ്ടിയിരുന്നത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ ലീഗ് മാറ്റിവെക്കാനാണ് സിഎഫ്എ യുടെ തീരുമാനം.
പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും സമിതി പറയുന്നു.






































