Foot Ball Top News

ഐഎസ്എൽ:  രണ്ട് മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ്

February 1, 2020

author:

ഐഎസ്എൽ:  രണ്ട് മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ എഴുപത്തിയൊന്നാം മൽസരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്‌സിയെ നേരിടും. കൊച്ചിയിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം. രണ്ട് ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ബ്ലാസ്റ്റേഴ്‌സ് ടീമിൽ ജിയാനി സെവര്‍ല്യൂനൂം,ജീക്സന്‍ സിങ്ങും ടീമിൽ എത്തി.

റാങ്കിങ്ങിൽ ഉയര്ന്ന സ്ഥാനം നേടാൻ ഇരു ടീമുകൾക്കും ഈ വിജയം അനിവാര്യമാണ്. അവസാന നാലിലേക്കു പ്രവേശിക്കാനായുള്ള ചെറിയ സാധ്യതയെങ്കിലും ബാക്കി നിർത്താൻ കേരളബൽസ്റ്റേഴ്‌സ് ടീമിന് ഈ മത്സരത്തിൽ വിജയിച്ച മതിയാകു. ഇതിന് മുമ്പ് 13 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ അഞ്ച് തവണയും വിജയം ചെന്നൈയ്‌ക്കൊപ്പമായിരുന്നു. കൊച്ചിയിൽ ചെന്നൈയിനെതിരായ മികച്ച റെക്കോർഡ് കേരളത്തിനു ആത്മവിശ്വാസം നൽകുന്നത്.

Leave a comment