ഐലീഗ്: ഐസ്വോളിനെതിരേ റയല്‍ കശ്മീരിന് ജയം
ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ റിയൽ കശ്മീർ ഐസ്വോളിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ ഐസ്വോളിനെ തോൽപ്പിച്ചത്. കാശ്‌മീരിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ല്ലം ഹിഗ്ഗിന്ബോഥ,മെസന്‍ റോബര്‍ട്ട്സന്‍ എന്നിവരാണ് കാശ്മീരിന് വേണ്ടി ഗോളുകൾ നേടിയത്. ഓരോ പകുതിയിൽ ആണ് ഓരോ ഗോളുകൾ നേടിയത്.
മത്സരം തുടങ്ങി 17 ആം മിനിറ്റിൽ കശ്മീർ ആദ്യ ഗോൾ നേടി. ല്ലം ഹിഗ്ഗിന്ബോഥമാണ് ആദ്യ ഗോൾ നേടിയത്. പിന്നീട്‍ സമനില ഗോൾ നേടാൻ ഐസ്വോൾ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. പിന്നീട് രണ്ടാം പകുതിയ അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ 82-ാം മിനിറ്റിൽ അവർ രണ്ടാം ഗോൾ നേടി. ജയത്തോടെ കാശ്‌മീർ അഞ്ചാം സ്ഥാനത്ത് എത്തി.