വിജയത്തിന്റെ അഞ്ഞൂറാം പടവിൽ ലയണൽ മെസ്സി
ലയണൽ മെസ്സി മറ്റൊരു റെക്കോഡ് കൂടി കുറിച്ചിരിക്കുന്നു.
കോപ്പ ഡെൽറെ ഫുട്ബോൾ മത്സരത്തിൽ ലെഗാനെസിനെ 5-0 ത്തിന് പരാജയപ്പെടുത്തിയതോടെ സ്പാനിഷ് ഫുട്ബോളിൽ 500 വിജയങ്ങൾ തികയ്ക്കുന്ന ആദ്യ താരമായി മെസ്സി.
സ്പാനിഷ് ക്ലബ്ബിലെ 710 മത്സരങ്ങളിൽ നിന്നാണ് മെസ്സി 500 വിജയങ്ങൾ തികച്ചത്.
ബാർസിലോനയുടെ ഭാഗമായി നിന്നുകൊണ്ടായിരുന്നു ഇവയോരോന്നും. ബാർസയ്ക്കായി ഇതുവരെ 622 ഗോളുകളാണ് മെസ്സി നേടിയത്.
241 ഗോൾ അസിസ്റ്റുകളും മെസ്സിയുടെ പേരിലുണ്ട്. ഈ സീസണിൽ ഇതുവരെ 33 മത്സരങ്ങളിൽ നിന്നായി 24 ഗോളുകളാണ് മെസ്സി നേടിയത്.
10 അസിസ്റ്റുകളും ഈ അർജന്റീനിയൻ താരത്തിനു സ്വന്തം.






































