പ്രീമിയർ ലീഗിലേക്ക് മടങ്ങിവരുന്ന മുൻ വാട്ട്ഫോൾഡ് സ്ട്രൈക്കർ ഇയാളാണ്
അറ്റാക്കിങ്ങ് പ്ലേയർ ഓഡിയൻ ഇഗാലോയെ ഷാങ്ഹായ് ഷെൻഹുവയിൽ നിന്നും സീസൺ തീരും വരേക്കുള്ള കരാർ അടിസ്ഥാനത്തിൽ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്.
ടോപ് സ്കോററായ മാർക്കസ് റാഷ്ഫോർഡിന്റെ ഗുരുതരമായ പരിക്കിനെ തുടർന്നാണ് റെഡ് ഡെവിൾസ് ഒരു അധിക സ്ട്രൈക്കർക്കായുള്ള അന്വേഷണം ആരംഭിച്ചത്.
ഇഗാലോ പ്രഥമപരിഗണന യിൽ വരുന്നതിനു മുൻപ് ലീസസ്റ്ററിന്റെ ഇസ്ലാം സ്ലിമാനി, ബോർൺമൗത്ത് ഫോർവേർഡ് ജോഷ് കിംഗ് എന്നിവരുടെ പേരുകളും കരാറിനായുള്ള അന്വേഷണത്തിൽ ഉൾപ്പെട്ടിരുന്നതായാണ് റിപ്പോർട്ടുകൾ.
ബാല്യകാലം മുതൽക്കുതന്നെ മാഞ്ചസ്റ്റർ ആരാധകനായിരുന്ന ഇഗാലോ 2014 നും 2017 നും ഇടയിലാണ് വാട്ട്ഫോർഡിനായി കളത്തിലിറങ്ങിയത്. പങ്കെടുത്ത ആകെ 30 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്.
ആദ്യ സീസണുകളിൽ ക്ലബ്ബിനുണ്ടായ മുന്നേറ്റങ്ങളിൽ ഇഗാലോയുടെ വ്യക്തമായ പങ്ക് കാണാം. തുടർന്നുണ്ടായ ഇദ്ദേഹത്തിന്റെ പ്രകടനങ്ങളും മികച്ചു നിൽക്കുന്നവയാണ്.
ആദ്യ നാലിൽ ഒന്നായി പോരാടുകയും ചാമ്പ്യൻസ് ലീഗിൽ സുരക്ഷിതമായ തിരിച്ചുവരവിന് പരിശ്രമിക്കുകയും ചെയ്യുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സമാനമായ പ്രകടനമാണ് ഇഗാലോയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.