അണ്ടർ 19 ലോകകപ്പ്: ബംഗ്ലാദേശ് സെമിയില്‍
അണ്ടർ 19 ലോകകപ്പിൽ ഇന്നലെ നടന്ന ദക്ഷിണാഫ്രിക്ക ബംഗ്ലാദേശ് മത്സരത്തിൽ ബംഗ്ലാദേശിന് ജയം. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 104 റൺസിനാണ് തോൽപ്പിച്ചത്. ജയത്തോടെ ബംഗ്ലാദേശ് സെമിയിൽ പ്രവേശിച്ചു. ബംഗ്ലാദേശിൻറെ തകർപ്പൻ ബൗളിങ്ങാണ് അവരെ വിജയത്തിലെത്തിച്ചത്. ആദ്യ ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 262 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയെ 157 റൺസിന് ബംഗ്ലാദേശ് ഓൾഔട്ടാക്കി.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. തന്‍സിദ് ഹസന്‍(84), ഷഹ്ദത്ത് ഹുസൈന്‍(76) എന്നിവരുടെ ബാറ്റിങ്ങ് മികവിൽ ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 261 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഫെക്കോ രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ വിക്കറ്റ് നഷ്ടമായി തുടങ്ങി. ലുക്ക് ബ്യൂഫോര്‍ട്ട്(60) മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മിൿച ബാറ്റിങ്ങ് നടത്തിയത്. ജോനാഥന്‍ ബോര്‍ഡ്(35) മികച്ച പിന്തുണ നൽകി. മറ്റാർക്കും ബാറ്റിങ്ങിൽ തിളങ്ങാൻ കഴിഞ്ഞില്ല . റാക്കിബുള്‍ ഹസനാണ് ദക്ഷിണാഫ്രിക്കയെ 157 റൺസിൽ ഒതുക്കിയത്. അഞ്ച് വിക്കറ്റ് ആണ് റാക്കിബുള്‍ നേടിയത്. സെമിയിൽ ന്യൂസിലൻഡ് ആണ് ബംഗ്ലാദേശിന്റെ എതിരാളി.