Foot Ball Top News

തോൽവികൾ മാത്രം ഏറ്റുവാങ്ങി ഹൈദരാബാദ്: ബംഗളൂരു എഫ്‌സിക്കെതിരെയും തോൽവി

January 31, 2020

author:

തോൽവികൾ മാത്രം ഏറ്റുവാങ്ങി ഹൈദരാബാദ്: ബംഗളൂരു എഫ്‌സിക്കെതിരെയും തോൽവി

ഐഎസ്എല്ലിൽ ഇന്നലെ നടന്ന ബംഗളൂരു എഫ്‌സി ഹൈദരാബാദ് എഫ് സി മത്സരത്തിൽ ഹൈദരാബാദ് എഫ് സി ക്ക് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരു എഫ് സി വിജയിച്ചത്. ജയത്തോടെ ബംഗളൂരു എഫ്‌സിപോയിന്റ് നിലയിൽ രണ്ടാമതെത്തി. മൽസരം തുടങ്ങി ഏഴാം മിനിറ്റിൽ ബംഗളൂരു എഫ്‌സി ഗോൾ നേടി. നിഷു കുമാര്‍ ആണ് ഗോൾ നേടിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ബംഗളൂരു എഫ്‌സി നടത്തിയത്.

എന്നാൽ ഈ മത്സരത്തിൽ ബംഗളൂരു എഫ്‌സി കടപ്പെട്ടിരിക്കുന്നത് അവരുടെ ഗോളി ഗുര്‍പ്രീത് സിങിനോടാണ്. ആദ്യ പകുതിയിൽ ഹൈദരാബാദിന് ലഭിച്ച പെനാൽറ്റി, ഗുര്‍പ്രീതിൻറെ തകർപ്പൻ സേവിൽ രക്ഷപ്പെടുകയായിരുന്നു. പെനാല്‍റ്റി എടുത്ത മാര്‍കോ സ്റ്റാന്‍കോവിച്ചിന്റെ പെനാല്‍റ്റി ഗുര്‍പ്രീത് തട്ടിക്കളയുകയായിരുന്നു. 15 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബെംഗളൂരുവിന് നിലവിൽ 28 പോയിന്റ് ആണ് ഉള്ളത്. ജയത്തോടെ അവർ എടികെയെ പിന്തള്ളിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.

Leave a comment