Cricket Top News

പെൺപടയുടെ ചെറുപൂരവും കാത്ത് ക്രിക്കറ്റ് ലോകം

January 31, 2020

author:

പെൺപടയുടെ ചെറുപൂരവും കാത്ത് ക്രിക്കറ്റ് ലോകം

ക്രിക്കറ്റിൽ ഇനി കുട്ടി ക്രിക്കറ്റിൻറെ പോരാട്ടങ്ങൾ ആണ് നടക്കാൻ പോകുന്നത്. പുരുഷ/വനിത ടി20 മത്സരങ്ങൾക്കാണ് ഇനി തുടക്കമാകാൻ പോകുന്നത്. ആദ്യം വനിത ഐസിസി ടി20 വേള്‍ഡ് കപ്പിന് ആണ് തുടക്കമാകുന്നത്. അടുത്തമാസം മുതൽ ആണ് വനിതകളുടെ കുട്ടിക്രിക്കറ്റ് മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ടുവരെ 23 മത്സരങ്ങളാണ് വനിതകളുടെ ലോകകപ്പ് പോരാട്ടത്തില്‍ നടക്കുക. ഓസ്‌ട്രേലിയയിൽ ആണ് ഇത്തവണ വനിത/പുരുഷ ലോകകപ്പ് നടക്കുന്നത്. സിഡ്‌നിയില്‍ നടക്കുന്ന വനിതകളുടെ ഉദ്ഘാടന മത്സരത്തില്‍ ഓസീസ് ഇന്ത്യയുമായി ഏറ്റമുട്ടും. അന്താരാഷ്ട്ര വനിതാ ദിനത്തിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആണ് വനിത ലോകകപ്പ് ഫൈനൽ നടക്കുന്നത്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് പുരുഷന്മാരുടെ ലോകകപ്പ് പോരാട്ടങ്ങള്‍ അരങ്ങേറുക. ഉദ്ഘാടന മത്സരത്തില്‍ ലോക ഒന്നാം നമ്പറായ പാകിസ്താനുമായി ഓസീസാണ് ഏറ്റമുട്ടുന്നത്.

ടൂർണമെന്റിൽ 10 ടീമുകൾ പങ്കെടുക്കും. 2018 ലെ ഐസിസി വിമൻസ് വേൾഡ് ട്വന്റി -20 യിൽ നിന്നുള്ള ഫിനിഷിംഗ് സ്ഥാനങ്ങളെ അടിസ്ഥാനമാക്കിയുള്ള എട്ട് മുൻനിര ടീമുകൾ യോഗ്യത നേടി.2019 ലെ ഐസിസി വിമൻസ് വേൾഡ് ട്വന്റി -20 യോഗ്യതാ മത്സരത്തിലൂടെ ബംഗ്ലാദേശും തായ്‌ലൻഡും ലോകകപ്പിന് യോഗ്യത നേടി. ഇതാദ്യമായാണ് തായ്‌ലൻഡ് വനിതാ ടി 20 ലോകകപ്പ് ടൂർണമെന്റിന് യോഗ്യത നേടുന്നത്. പത്ത് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മൽസരം നടക്കുന്നത്. ഓസ്‌ട്രേലിയ, ഇന്ത്യ, ശ്രീലങ്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നീ അഞ്ച് ടീമുകൾ ആണ് ഗ്രൂപ്പ് എയിൽ ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, പാകിസ്ഥാൻ, തായ്‌ലൻഡ് എന്നീ ടീമുകൾ ആണ് ഉള്ളത്.

Leave a comment